എല്ലാവരേയും സ്നേഹിക്കുക...പ്രതിഫലം മിക്കവാറും വേദനയായിരിക്കും,
പക്ഷെ കൊടുക്കുന്നതിനേക്കാള് കൂടുതല്
എവിടെ നിന്നെങ്കിലും തിരിച്ച് കിട്ടാതിരിക്കില്ല...
സ്നേഹം എന്നും എവിടെയും വിലപ്പെട്ടതാണ്,
കൊടുത്താല്‍ കിട്ടും...കിട്ടണം...
ഇത്തിരി വൈകിയാണെങ്കിലും കിട്ടുക തന്നെ ചെയ്യും.
സൌഹൃദം..
ഒരിക്കലും വറ്റാത്ത സ്നേഹത്തിന്റെ നീരുറവയാണ്.അത് കൊടുക്കാനും
പകരാനും കഴിയുകയെന്നത് ജീവിത സൌഭാഗ്യവും...
നമ്മുടെ സുഖ-ദുഖങ്ങളില്‍ പങ്കാളിയാവുന്ന
ഒരു നല്ല സുഹൃത്തിന്റെ സാമീപ്യവും സാന്നിധ്യവും
ജീവിതത്തില്‍ ഒരു കുളിര്‍മഴയുടെ ആസ്വാദ്യത നല്‍കും...
സൌഹൃദത്തിന്റെ തണല്‍മരങ്ങളില്‍ ഇനിയുമൊട്ടേറെ ഇലകള്‍ തളിര്‍ക്കുകയും കായ്ക്കുകയും ചെയ്യട്ടെ.........
കഴിഞ്ഞു പോകുന്ന ഓരോ നിമിഷവും ഓര്‍മ്മകളാണ്...മനസ്സിന്റെ മണിച്ചെപ്പില്‍ സൂക്ഷിച്ചു വയ്ക്കാവുന്ന ഒട്ടനവധി സുന്ദര മുഹൂര്‍ത്തങ്ങള്‍....
കൈമോശം വന്നു പോയതും കാലങ്ങളായി നിലനില്‍ക്കുന്നതുമുള്‍പ്പെടെ
ഒട്ടേറെ ബന്ധങ്ങളെക്കുറിച്ചുള്ള
ഓര്‍മ്മകളുടെ ഒരു കൂട്...
എന്നോ കൈവിട്ടു പോയ വളരെപഴകിയ ചില കൂട്ടുകെട്ടുകള്‍ പോലും നമുക്കിവിടെ നിന്നും തിരിച്ചു കിട്ടിയേക്കാം...
Monday, October 26, 2009
Subscribe to:
Post Comments (Atom)
0 comments:
Post a Comment