Wednesday, November 4, 2009

പ്രണയം ചെലവേറിയതും സമയനഷ്ടമുണ്ടാക്കുന്നതുമാണെന്ന്‌?


ഒരു മഞ്ഞുതുള്ളിയുടെ നൈര്‍മ്മല്ല്യത്തോടെ പ്രണയം മനസ്സില്‍ ഇന്നും ഒരു ദീപം പോലെ പ്രകാശിക്കുന്നു” എന്ന പൈങ്കിളി വാക്കുകളും വാചകങ്ങളുമേ നാം കേട്ടു പഴകിയിട്ടുള്ളൂ. എന്നാല്‍ പ്രണയത്തിന്റെ മറ്റൊരു മുഖത്തെക്കുറിച്ച് നാം ഓര്‍ക്കാറുണ്ടോ?

ഇല്ല, മനസ്സ് അതറിയാന്‍ ഒരിക്കലും ശ്രമിക്കാറില്ല. പക്ഷേ ഏതോ ഒരു നിശബ്ദവേളയില്‍ ഈ വിഷയത്തെക്കുറിച്ച് എന്റെ മനസ്സിലേക്ക് ഒരുപാടു കാര്യങ്ങള്‍ ഓടിവന്നു.

പ്രണയിക്കുന്നവര്‍ എപ്പോഴും പറയുന്ന ഒരു കാര്യമാണ് അനന്തമായ കാത്തിരിപ്പ് അവര്‍ക്ക് ഒരു സുഖമുള്ള നൊമ്പരമാണെന്ന്.  എന്നാല്‍ പ്രണയത്തിന്റെ വാരിക്കുഴിയിലേക്ക് വീണു കഴിഞ്ഞാല്‍ അതിന്റെ ഭീമാകാരമായ സംഭവങ്ങള്‍ ഓര്‍ക്കാറില്ല.  നാം പലപ്പോഴും നമ്മുടെ സ്വകാര്യ ജീവിതത്തില്‍ പ്രണയത്തിനു കല്‍പ്പിച്ചിട്ടുള്ള സ്ഥാനം മറ്റേതിനെക്കാളും വലുതാണ്.  അതുകൊണ്ടു തന്നെ പ്രണയം നമ്മളില്‍ നിന്ന് ഒരുപാടു പേരെ അകറ്റുന്നു. മാത്രമോ "friends for ever" എന്നു പറഞ്ഞു നടക്കുന്ന നമ്മള്‍ പ്രണയത്തിന്റെ അടിമയാകുന്നതോടു കൂടി എല്ലാം പഴമൊഴിയായി തള്ളിക്കളയുന്നു. കൂടാതെ സൌഹൃദത്തിന്റെ മഹാത്മ്യത്തെയും പ്രണയം താഴ്ത്തിക്കെട്ടുന്നു. സൌഹൃദം എന്നത് വിലയേറിയ ഒരു ബന്ധമാണ്. മാതാപിതാക്കളോടും സഹോദരീ സഹോദരന്മാരോടും പറയാന്‍ മടിക്കുന്ന അനേകം കാര്യങ്ങള്‍ നമുക്ക് സുഹൃത്തിനോട് തുറന്നു പറയാന്‍ കഴിയും. പിന്നെ മറ്റൊരു കാര്യം പറയുകയാണെങ്കില്‍ പ്രണയം പണം ദുരുപയോഗം ചെയ്യാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. എങ്ങനെയാണെന്നോ?

വിപണിയില്‍ പുതുതായി ഇറങ്ങുന്ന വസ്ത്രങ്ങള്‍, സമ്മാനങ്ങള്‍ തുടങ്ങിയവയ്ക്ക് പണം ഒരു പാട് ചിലവാകുന്നു. മൊബൈലിന്റെ കാര്യം പറയുകയേ വേണ്ട. ഈ തരത്തിലുള്ള ചിലവെല്ലാം കഴിഞ്ഞാല്‍ പിന്നെ ടെന്‍ഷന്‍, ടെന്‍ഷന്‍.  ഈ ടെന്‍ഷന്‍ യുവതീ യുവാക്കളെ ഒരു തരം മാനസിക വിഭ്രാന്തിയിലേക്ക് നയിക്കുന്നു. എന്നാലും പ്രണയത്തെ പറ്റി പറയുമ്പോള്‍ യുവ തലമുറയ്ക്ക് ആയിരം നാവാണ്.

ഇത്രയും നേരം പറഞ്ഞത് പ്രണയത്തിന്റെ ഭീകരമായ മുഖത്തെ കുറിച്ചാണെങ്കില്‍ ഇനി പ്രണയിച്ചില്ലെങ്കിലുള്ള കാര്യങ്ങള്‍ ഒന്നു നോക്കിയാലോ?

ആദ്യം എടുത്തു പറയാന്‍ നാം പലപ്പോഴും അല്ല എപ്പോഴും ജീവനേക്കാളും സ്നേഹിക്കുന്നത് ആരെയായിരിക്കുമെന്ന് നിങ്ങള്‍ക്ക് ഇതു വായിച്ചാല്‍ മനസ്സിലാക്കാമല്ലോ? പെട്ടെന്ന് അയാള്‍ നമുക്ക് നഷ്ടപ്പെടുകയാണെങ്കില്‍ ഉള്ള വേദന സങ്കല്‍പ്പങ്ങള്‍ക്കുമപ്പുറത്താണ്. പ്രണയം ഇല്ലെങ്കിലോ ഈ വേദന അനുഭവിക്കേണ്ടി വരില്ല. കൂടാതെ:-

1. ടെന്‍ഷന്‍ ഒഴിവാക്കാം
2. പണത്തിനു വേണ്ടി ഓടിനടക്കേണ്ടി വരില്ല.
3. ഇടയ്ക്കിടെ അച്ഛന്റെ പോക്കറ്റില്‍ നിന്നും കാശ് മോഷ്ടിക്കേണ്ടി വരില്ല.
4. മൊബൈല്‍ ഫോണ്‍ റിംഗ് ചെയ്യുമ്പോള്‍ ആരുമില്ല്ലാത്ത ലോകത്തേക്ക് ഓടേണ്ടി വരില്ല.
5. പരിസരം മറന്നുള്ള സംസാരങ്ങള്‍ ഒഴിവാക്കാം.
6. പ്രണയിനിയെ സ്വപ്നം കണ്ട് ഉറക്കം നഷ്ടപ്പെടുത്തേണ്ട.
7. പ്രണയിക്കുന്നവര്‍ പരസ്പരമുള്ള അനന്തമായ കാത്തിരിപ്പിനു വിരാമമിടാം.
8. സമയം ലാഭിക്കാം.
9. ബീച്ച്, സിനിമാ ഹാള്‍, റസ്റ്റോറന്റ് തുടങ്ങിയ സ്ഥലങ്ങള്‍ ആവശ്യങ്ങള്‍ക്കു മാത്രം ഉപയോഗിക്കാം.
10. ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ നമുക്കു ഒരു പോലെ എല്ലാവരോടും സ്നേഹിക്കാനും ഇടപെടാനും കഴിയും.
11. മൊബൈല്‍ ഫോണ്‍ മുതല്‍ ഇന്റര്‍നെറ്റ് വരെയുള്ള അത്യാധുനിക ഉപകരണങ്ങളെ ഉപയോഗിച്ചുള്ള സംസാരവും അതോടൊപ്പം പണവും സമയവും ലാഭിക്കാം.
12. ആളൊഴിഞ്ഞ റോഡുകളെയും ഊടുവഴികളെയും നമുക്ക് സ്വതന്ത്രമാക്കാം.
13. സ്വജാതിക്കാരല്ലെങ്കില്‍ നഗരത്തിലോ, ഗ്രാമത്തിലോ ഉണ്ടായേക്കാവുന്ന സംഘര്‍ഷങ്ങളും, സ്വത്തുക്കളുടെ നാശവും, അതിലുപരി സമാധാനമുള്ള ജീവിതത്തേയും, പരസ്പരമുള്ള സ്നേഹവും, ബഹുമാനവും, ഐക്യവും എല്ലാം നഷ്ടപ്പെടാതിരിക്കാന്‍ - ഇതിനു സഹായകരമാവട്ടെ.

ഇനി പ്രധാനപ്പെട്ടൊരു കാര്യം - വീട്ടുകാരുടെയും കുടുംബാംഗങ്ങളുടെയും അമര്‍ഷങ്ങളും വഴക്കും ഒഴിവാക്കാം. മാതാപിതാക്കളുടെയും ബന്ധുക്കളുടെയും ഗുരുനാഥന്മാരുടെയും അന്തസ്സും അഭിമാനവും കാത്ത് സൂക്ഷിക്കാം.

.

ഇനി പറയട്ടെ, പ്രണയിക്കുന്നത് ഒരു തെറ്റല്ല. നമുക്ക് പ്രണയിക്കാന്‍ നമ്മുടെ വിശാലമായ ഈ ലോകമുണ്ട്, പ്രകൃതിയുണ്ട്, കായലും കടലും ജീവജാലങ്ങളുമുണ്ട്.  എന്തിന് നമ്മളെ തന്നെ നമ്മുടെ ജീവിതത്തെ തന്നെ നമുക്ക് ഒരായുഷ്ക്കാലം മുഴുവന്‍ പ്രണയിക്കാം, പ്രണയിച്ചുകൊണ്ടിരിക്കാം.
 

0 comments:

VRK Buzz.com

 
Copyright 2009 RakeshKumar.V or VRK
Powered By VRK Buzz
SEO By ThrinethraITs Developed by TisserTech