അല്‍ഖായ്ദ നേതാവ് 'ഒസാമ ബിന്‍ ലാദന്റെ' ഫേസ്ബുക്ക് അക്കൗണ്ടിന് വിലക്കേര്‍പ്പെടുത്തി. ലാദന് 1000 ലേറെ ആരാധകരാണ് സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് വെബ് സൈറ്റായ ഫേസ്ബുക്കിലുണ്ടായിരുന്നത്.
എന്നാല്‍ ഈ അക്കൗണ്ട് യഥാര്‍ത്ഥ ഒസാമ ബിന്‍ലാദന്റെ അല്ലെന്നാണ് അധികൃതര്‍ പറയുന്നത്. തീവ്രവാദപ്രവര്‍ത്തനത്തിന് ആഹ്വാനം ചെയ്യുന്ന തരത്തിലുള്ള സന്ദേശങ്ങളാണ് ലാദന്റെ ഫേസ് ബുക്ക് അക്കൗണ്ടില്‍ ഉണ്ടായിരുന്നത്.
കുപ്രസിദ്ധരുടെയും പ്രസിദ്ധരുടെയും പേരുകളില്‍ വ്യജ പ്രൊഫൈലുകള്‍ നിര്‍മ്മിക്കുന്നത് തടയാനാണ് ഈ നിരോധനമെന്ന് ഫേസ് ബുക്ക് അധികൃതര്‍ വ്യക്തമാക്കി.
അല്‍ഖായ്ദയുമായി ബന്ധമുള്ള അല്‍സഹാബ് മീഡിയ ഗ്രൂപ്പിന്റെ വീഡിയോകളും ലാദന്റെ പേജില്‍ നല്‍കിയിരുന്നു. മുജാഹിദ്ദീന്‍ രാജകുമാരന്‍ എന്നാണ് ഒസാമയെ ഇതില്‍ വിശേഷിപ്പിച്ചിരിക്കുന്നത്.
Sunday, April 18, 2010
Subscribe to:
Post Comments (Atom)
0 comments:
Post a Comment